തിരുവനന്തപുരം:കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ ബിജെപിയിൽ അതൃപ്‌തി പുകയുന്നു. സുരേന്ദ്രന് കീഴിൽ പാർട്ടി സ്ഥാനങ്ങളിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തി. ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, എ.എൻ രാധാകൃഷ്‌ണൻ എന്നിവർ ഭാരവാഹിത്വത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിക്കും.
കെ.സുരേന്ദ്രന്‍റെ നേതൃത്വം; ബിജെപിക്കുള്ളില്‍ അതൃപ്‌തി പുകയുന്നു - bjp
ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, എ.എൻ രാധാകൃഷ്‌ണൻ എന്നിവർ ഭാരവാഹിത്വത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിക്കും.
ശോഭ സുരേന്ദ്രന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാനുള്ള സന്നദ്ധതയും അറിയിക്കും. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനമാനങ്ങൾ ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് കൃഷ്‌ണദാസ് പക്ഷം. ഭൂരിഭാഗം ജില്ലാ പ്രസിഡന്‍റുമാർ ഒപ്പമുണ്ടായിട്ടും സംസ്ഥാന അധ്യക്ഷ പദവി കൈവിട്ട് പോയതിലുള്ള കടുത്ത നിരാശയിലാണ് അവർ. അതേസമയം കൃഷ്‌ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. എം.ടി രമേശിനെ ദേശീയ നിർവാഹക സമിതി അംഗമാക്കാക്കിയേക്കും. എ.എൻ രാധകൃഷ്‌ണനെ അനുനയിപ്പിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പോര് തുടർന്നാൽ സംസ്ഥാന കമ്മിറ്റിയുടെ പുനസംഘടന സുരേന്ദ്രന് വെല്ലുവിളിയാവും.