തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ സബ് ജയിലിൽ നിന്ന് തടവു ചാടിയ പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് പ്രശസ്‌തി പത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തടവു ചാടിയ ശില്‌പയെയും സന്ധ്യയെയും പിടികൂടാന്‍ കാണിച്ച അര്‍പ്പണബോധം പരിഗണിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്റയാണ് പ്രശസ്‌തിപത്രവും പാരിതോഷികവും പ്രഖ്യാപിച്ചത്.
തടവു ചാടിയ പ്രതികളെ പിടികൂടിയവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു
ഡിജിപി ലോക്‌നാഥ് ബെഹ്റയാണ് പ്രശസ്‌തിപത്രവും പാരിതോഷികവും പ്രഖ്യാപിച്ചത്.
jail
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്, പാലോട് എസ്‌ഐ എസ് സതീഷ് കുമാർ, പാങ്ങോട് എസ്‌ഐ ജെ അജയൻ, ഗ്രേഡ് എസ്‌ഐ എം ഹുസൈൻ, പാങ്ങോട് ഗ്രേഡ് എഎസ്‌ഐ കെ പ്രദീപ്, വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിസ്സാറുദീൻ ആർ എസ് എന്നിവർക്കാണ് പ്രശസ്‌തിപത്രം ലഭിക്കുന്നത്. എസ്‌ഐ റാങ്കിലും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.