തിരുവനന്തപുരം: സർക്കാർ ഭൂമിയിലെ പാറ ഖനനത്തിന് അനുമതി നൽകേണ്ടതില്ലെന്ന് റവന്യൂ വകുപ്പ് തീരുമാനം. ഖനനത്തിന് എൻ.ഒ.സി നൽകുന്നതിന് നിലവിൽ മാനദണ്ഡങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് റവന്യൂ വകുപ്പ് - etv bharat news
ഖനനത്തിന് എൻ.ഒ.സി നൽകുന്നതിന് നിലവിൽ മാനദണ്ഡങ്ങളില്ലെന്ന് റവന്യൂ വകുപ്പ്
സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് റവന്യു വകുപ്പ്
തിരുവനന്തപുരം ഉഴമലയ്ക്കലിൽ പാറ ഖനനത്തിന് അപേക്ഷ നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് എൻ.ഒ.സി നൽകുന്നതിന് റവന്യു വകുപ്പിൽ വ്യക്തമായ മാനദണ്ഡങ്ങളില്ലെന്ന് കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ തയ്യറാക്കിയതിന് ശേഷം പുതിയ ക്വാറികൾക്ക് എൻ.ഒ.സി നൽകിയാൽ മതിയെന്നാണ് റവന്യൂ വകുപ്പിൻ്റെ തീരുമാനം. അതേസമയം വിഴിഞ്ഞം പദ്ധതിക്ക് പാറ ഖനനത്തിന് നൽകിയ ഇളവ് തുടരും.