തിരുവനന്തപുരം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണം. രാത്രി 10 മണിക്ക് ശേഷം ആരാധനാലയങ്ങൾ അടക്കം ആൾക്കൂട്ടത്തിന് സാധ്യതയുള്ള പരിപാടികളൊന്നും അനുവദിക്കില്ല. ക്ലബ്ബുകൾ, ബാറുകൾ, റസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയ്ക്കും 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല.
ഒമിക്രോൺ: പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണം; 10 മണിക്ക് ശേഷം കൂട്ടംചേരലുകൾ അനുവദിക്കില്ല - ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം
രാത്രി 10 മണിക്ക് ശേഷം ആരാധനാലയങ്ങൾ അടക്കം ആൾക്കൂട്ടത്തിന് സാധ്യതയുള്ള പരിപാടികളൊന്നും അനുവദിക്കില്ല.
ഒമിക്രോൺ: പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണം;10 മണിക്ക് ശേഷം കൂട്ടംചേരലുകൾ അനുവദിക്കില്ല
ALSO READ:രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം മഹാരാഷ്‌ട്രയിൽ; മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ
അത്യാവശ്യ യാത്രകൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കൈയിൽ കരുതണം. രാത്രി കർഫ്യൂ തുടങ്ങിയ കഴിഞ്ഞ രാത്രി പൊലീസ് നടപടികൾ കർശനമായിരുന്നില്ല. അതേസമയം വിലക്ക് ലംഘിച്ച് രാത്രി പുതുവത്സരാഘോഷങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ന് കർശന പരിശോധന നടക്കും. ഇതിനായി പൊലീസിനെ പൂർണതോതിൽ വിന്യസിച്ചിട്ടുണ്ട്.