ശനിയാഴ്ച അവധി; ജോലി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം; നിയന്ത്രണങ്ങളുമായി സർക്കാർ ഓഫീസുകൾ - സർക്കാർ ഓഫീസുകൾ
ഓരോ ദിവസവും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് നിർദേശം
തിരുവനന്തപുരം: കൊവിഡ് ജാഗ്രതയിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും നിയന്ത്രണങ്ങൾ വർധിപ്പിച്ചു. ഉദ്യോഗസ്ഥർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് എത്തിയാൽ മതിയാകും. മാർച്ച് 31 വരെയാണ് നിയന്ത്രണം. ഓരോ ദിവസവും പകുതി ജീവനക്കാർ മാത്രം മതിയെന്നാണ് നിർദേശം. 31 വരെ എല്ലാ ശനിയാഴ്‌ചയും സർക്കാർ ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സർക്കാർ ഓഫീസുകളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാർക്ക് ജോലിയിലും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.