തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു. അവശ്യ സർവ്വീസുകളെയും അത്യാവശ്യ യാത്രക്കാരെയും മാത്രമാണ് യാത്ര ചെയ്യാനും പ്രവർത്തിക്കാനും അനുവദിക്കുന്നത്. ശനിയാഴ്ച ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിച്ചതോടെ സംസ്ഥാനം ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയിലായിരുന്നു. ഇന്നും സമാനമാണ് നഗരത്തിലെ കാഴ്ചകൾ.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്നും തുടരും Read more: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത് 60 ശതമാനം മാത്രം
സംസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാണ്. 60 ശതമാനം കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവ്വീസുകൾ നടത്തുന്നത്. വിവാഹങ്ങൾക്ക് പോകുന്നവർ ക്ഷണക്കത്തും തിരിച്ചറിയൽ കാർഡും ഹാജരാക്കിയാൽ യാത്ര ചെയ്യാം. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം. ഹോട്ടലുകളിൽ പാഴ്സൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഹോം ഡെലിവറിയും നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യം വീടുകളിൽ എത്തിച്ച് വിൽപന നടത്താം. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ശനിയും ഞായറും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
Read more: സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍