തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു. മേയർ കെ ശ്രീകുമാർ പ്രതിനിധീകരിക്കുന്ന ചാക്കയും പ്രധാന പ്രതിപക്ഷമായ ബി.ജെ.പി.യുടെ പാർലമെൻ്ററി പാർട്ടി നേതാവ് എം. ആർ ഗോപൻ പ്രതിനിധീകരിക്കുന്ന നേമവും പട്ടികജാതി വനിതാ സംവരണ വാർഡുകളായി. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് മേയറായിരിക്കെ പ്രതിനിധീകരിച്ച കോർപ്പറേഷനിലെ ഒന്നാം വാർഡായ കഴക്കൂട്ടം ഇത്തവണ വനിതാ സംവരണപ്പട്ടികയിലായി.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നഗരകാര്യ വകുപ്പ് ഡയറക്ടർ ഡോ.രേണു രാജിൻ്റെ മേൽനോട്ടത്തിലായിരുന്നു നുക്കെടുപ്പ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വനിതകൾക്കുമുള്ള സംവരണ വാർഡുകളാണ് നിശ്ചയിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു
വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് മേയറായിരിക്കെ പ്രതിനിധീകരിച്ച കോർപ്പറേഷനിലെ ഒന്നാം വാർഡായ കഴക്കൂട്ടം ഇത്തവണ വനിതാ സംവരണപ്പട്ടികയിലായി
കഴക്കൂട്ടം, ചെറുവയ്ക്കൽ, ഉള്ളൂർ, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, പാതിരാപ്പള്ളി, ചെട്ടിവിളാകം, കവടിയാർ, നന്ദൻകോട്, കുന്നുകുഴി, കാഞ്ഞിരംപാറ, പേരൂർക്കട, തുരുത്തുംമൂല, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പാങ്ങോട്, വലിയവിള, ജഗതി, കരമന, ആറന്നൂർ, മുടവൻമുഗൾ, തൃക്കണ്ണാപുരം, നേമം, പുന്നയ്ക്കാമുഗൾ, പാപ്പനംകോട്, എസ്റ്റേറ്റ്, മേലാങ്കോട്, പൂങ്കുളം, വെങ്ങാനൂർ, മുല്ലൂർ, വിഴിഞ്ഞം, തിരുവല്ലം, പൂന്തുറ, കമലേശ്വരം, ചാല, ബീമാപള്ളി, ഫോർട്ട്, വഞ്ചിയൂർ, ചാക്ക, ശംഖുമുഖം, പേട്ട, കണ്ണമ്മൂല, കുളത്തൂർ, ആറ്റിപ്ര, പൗണ്ടുകടവ് എന്നിവയാണ് വനിതാ സംവരണ വാർഡുകൾ. ഇവയിൽ ഉള്ളൂർ, ഞാണ്ടൂർക്കോണം, നേമം, എസ്റ്റേറ്റ്, ചാക്ക എന്നിവ പട്ടികജാതി വനിതാ സംവരണ വാർഡുകളാണ്. ചന്തവിള, മുട്ടട, തൈക്കാട്, മണക്കാട്, തമ്പാനൂർ എന്നിവ ഇത്തവണ പട്ടികജാതി സംവരണ വാർഡുകളായി.