കേരളം

kerala

ETV Bharat / state

വാണിജ്യ നികുതി ഇനി 'ചരക്കു സേവന നികുതി വകുപ്പ്': മൂന്ന് വിഭാഗം, പുതിയ തസ്തികകള്‍ - വാണിജ്യനികുതി

ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പുനഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയത്. ജിഎസ്ടി നിയമത്തിന്‍റെ നിര്‍വഹണത്തിനായാണ് പുനഃസംഘടന

ചരക്ക് സേവന വകുപ്പ് പുനസംഘടന  സംസ്ഥാന ചരക്ക് സേവന വകുപ്പ് പുനസംഘടിപ്പിക്കുന്നു  ജി എസ് ടി  Reorganization Goods and Services Department  വാണിജ്യനികുതി  വാണിജ്യനികുതി വകുപ്പ്
ചരക്ക് സേവന വകുപ്പ് പുനസംഘടന

By

Published : Jul 27, 2022, 4:38 PM IST

Updated : Jul 27, 2022, 4:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി നിയമത്തിന്‍റെ നിര്‍വഹണത്തിനായി ചരക്ക് സേവന വകുപ്പ് പുനഃസംഘടിപ്പിച്ചു. വാണിജ്യനികുതി വകുപ്പ് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് എന്ന പേരിലായിരിക്കും ഇനിമുതല്‍ അറിയപ്പെടുക. നികുതി സമ്പ്രാദായത്തില്‍ പുതിയ കാഴ്‌ചപ്പാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്‍റെ ഘടനയിലും പ്രവര്‍ത്തനത്തിലും വരുത്തുന്നതിന്‍റെ ഭാഗമായാണ് പുനഃസംഘടന.

കെ എൻ ബാലഗോപാല്‍ മാധ്യമങ്ങളോട്

പുനഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സിമിതിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് മാറ്റം. ഇന്ന് (ജൂലൈ 27) ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പുനഃസംഘടനക്ക് അംഗീകാരം നല്‍കി. ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1.നികുതിദായക സേവന വിഭാഗം,2. ഓഡിറ്റ് വിഭാഗം 3. ഇന്‍റലിജൻസ് ആൻഡ് എന്‍ഫോഴ്‌സ് വിഭാഗം.

ഈ മൂന്നു വിഭാഗങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ടാക്‌സ് റിസേര്‍ച്ച് ആൻഡ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആൻഡ് എജി സെല്‍, അഡ്വാന്‍സ് റൂളിങ് സെല്‍, പബ്ലിക് റിലേഷന്‍സ് സെല്‍, സെൻട്രല്‍ രജിസ്‌ട്രേഷന്‍ യൂണിറ്റ്, ഇന്റര്‍ അഡ്‌മിനിസ്‌ട്രേഷന്‍ കോ-ഓഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫിസ് കേന്ദ്രീകരിച്ചും പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും. വകുപ്പിന്‍റെ പുതിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

അസിസ്റ്റന്റ് കമ്മിഷണര്‍/ സ്റ്റേറ്റ് ഓഫിസര്‍ തസ്തികയെ ഡെപ്യൂട്ടി കമ്മിഷണര്‍ കേഡറിലേക്ക് ഉയര്‍ത്തി 24 തസ്തികള്‍ സൃഷ്ടിക്കും. ഇതിന്‍റെ ഭാഗമായി അസിസ്റ്റന്‍റ് കമ്മിഷണര്‍/ സ്റ്റേറ്റ് ടാകസ് ഓഫിസറുടെ നിലവിലെ അംഗബലം നിലനിര്‍ത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് ഓഫിസര്‍ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യും. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍ തസ്തികയുടെ അംഗബലം 981ല്‍ നിന്ന് 1362 ആക്കി ഉയര്‍ത്തും. ഇതിനായി 52 ഹെഡ് ക്ലാര്‍ക്ക് തസ്തികകളെയും 376 സീനിയര്‍ ക്ലര്‍ക്ക് തസ്തികകളെയും അപ്‌ഗ്രേഡ് ചെയ്യും.

Last Updated : Jul 27, 2022, 4:56 PM IST

ABOUT THE AUTHOR

...view details