കേരളം

kerala

ETV Bharat / state

ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം; മുല്ലപ്പള്ളിയെ വിമര്‍ശിച്ച് കാനം - kanam rajendran critises mullappally ramachandran

ഒരു രാഷ്ട്രീയ നേതാവിന് ചേരാത്ത രീതിയാണ് മുല്ലപ്പള്ളിയുടേതെന്ന് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി

ശൈലജ ടീച്ചര്‍ക്കെതിരേയുള്ള പരാമര്‍ശം  മുല്ലപ്പള്ളിയെ വിമര്‍ശിച്ച് കാനം  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  ആരോഗ്യ മന്ത്രി കെ.കെ. ശൈലജ  kanam rajendran critises mullappally ramachandran  Remarks against Shailaja Teacher
ശൈലജ ടീച്ചര്‍ക്കെതിരേയുള്ള പരാമര്‍ശം; മുല്ലപ്പള്ളിയെ വിമര്‍ശിച്ച് കാനം

By

Published : Jun 20, 2020, 12:13 PM IST

Updated : Jun 20, 2020, 1:12 PM IST

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെപിസിസി പ്രസിഡന്‍റ് എന്ന സ്ഥാനത്തിരിന്നുകൊണ്ട് നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവിന് ചേരുന്ന രീതിയല്ലെന്നും കാനം കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം; മുല്ലപ്പള്ളിയെ വിമര്‍ശിച്ച് കാനം

ശൈലജ ടീച്ചര്‍ക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം കേരളത്തിലെ ജനങ്ങള്‍ ഗൗരവമായി എടുക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ ആ പരാമര്‍ശം അദ്ദേഹത്തിന് പുതിയൊരു പരിവേഷം നല്‍കുന്നുണ്ടെന്നും കാനം പറഞ്ഞു. പ്രവാസികള്‍ക്ക് കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് സിപിഐ. സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണവും പ്രവാസികളുടെ വിഷയവും യോജിച്ചു കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.

Last Updated : Jun 20, 2020, 1:12 PM IST

ABOUT THE AUTHOR

...view details