കേരളം

kerala

ETV Bharat / state

ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്‌റ്റം വികസിപ്പിച്ച് പ്ലസ് ടു വിദ്യാർഥി ; വാഹനാപകടങ്ങൾ കുറയ്ക്കുക ലക്ഷ്യം - ഡ്രൈവർ മയങ്ങിപ്പോയതു മൂലമുണ്ടായ അപകടം

രാത്രികാലങ്ങളിലെ ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരവുമായി എത്തുകയാണ് ആദിത്യന്‍ വികസിപ്പിച്ചെടുത്ത 'ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്‌റ്റം'

driverdrowsiness detecting system  adithyan developed  driverdrowsinessdetecting system reduce accident  plustwi student  innovation  technology  science  science news  vadakkancheri  vadakkanchery accident  വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ  പ്ലസ് ടു വിദ്യാർഥി  ജനാർദ്ദനപുരം ഹയർ സെക്കഡറി സ്‌കൂൾ  അപകടങ്ങൾക്ക് പരിഹാരം  എഐ കാമറ  വടക്കാഞ്ചേരിയിൽ ടൂറിസ്‌റ്റ്‌ ബസ് അപകടx  തിരുവനന്തപുരം ടാഗോർ തീയറ്റർ  പൈതൺ സോഫ്റ്റ്‌വെയർ  കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറ  ചാറ്റ് ജിപിടി  ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്റ്റം  വൈഫൈ കൺട്രോൾ കാർ  ഐ ഒ ടി ബെയ്‌സ്‌ഡ്‌ ലൈറ്റ്  സയൻസ്‌  സയൻസ്‌ വാർത്ത  രാത്രികാലങ്ങളിലെ ദൂരയാത്ര  ഡ്രൈവർ മയങ്ങിപ്പോയതു മൂലമുണ്ടായ അപകടം  സംസ്ഥാനത്തെ റോഡ് നിയമലംഘനങ്ങൾ
ആദിത്യൻ

By

Published : Aug 17, 2023, 10:49 PM IST

ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്റ്റവുമായി പ്ലസ് ടു വിദ്യാർഥി

തിരുവനന്തപുരം :ആയിരക്കണക്കിന് ജീവനുകളാണ് റോഡപകടങ്ങളിൽപ്പെട്ട് പൊലിഞ്ഞുപോവുന്നത്. ഗതാഗത സംവിധാനത്തിൽ പുതുപുത്തൻ പരിഷ്‌കാരങ്ങൾ സർക്കാർ കൊണ്ടുവരുന്നുണ്ടെങ്കിലും അപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. സംസ്ഥാനത്തെ റോഡ് നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറ അടുത്തിടെയാണ് കേരളത്തിൽ നടപ്പിലാക്കിയത്.

എന്നാൽ എഐ ക്യാമറ കൂടാതെ അപകടസാധ്യത കുറയ്ക്കാൻ മറ്റൊരു കണ്ടുപിടിത്തത്തിലൂടെ കഴിഞ്ഞാലോ. രാത്രികാലങ്ങളിലെ ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരവുമായി എത്തുകയാണ് ആദിത്യന്‍ വികസിപ്പിച്ചെടുത്ത 'ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്‌റ്റം'.

വടക്കാഞ്ചേരിയിൽ ടൂറിസ്‌റ്റ്‌ ബസ് അപകടത്തിൽ വിദ്യാർഥികളടക്കം 9 പേർ മരിച്ച സംഭവം ഇന്നും ആദിത്യൻ്റെ മനസിൽ നീറ്റലാണ്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ആദിത്യൻ 'ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്‌റ്റം' നിർമ്മിച്ചത്. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ആദിത്യൻ.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്‌റ്റിലാണ് ആദിത്യൻ 'ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്‌റ്റം' അവതരിപ്പിച്ചത്. പൈതൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ സംവിധാനത്തിൻ്റെ പ്രവർത്തനം. കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറ ഡ്രൈവർ ഉറങ്ങുകയാണെങ്കിൽ അത് ഡിറ്റക്റ്റ് ചെയ്യും. തുടർന്ന് നിശ്ചിത സെക്കൻഡുകൾ പിന്നിട്ടാൽ വാഹനം തനിയെ പ്രവർത്തനരഹിതമാക്കും. ഇതിലൂടെ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നതാണ് കണ്ടുപിടിത്തതിന്‍റെ പ്രത്യേകത.

ഇതിന് സമാനമായ സംവിധാനം ആഡംബര വാഹനങ്ങളിൽ ഉണ്ടെങ്കിലും ക്യാമറകള്‍ ഉപയോഗിച്ചുള്ള സംവിധാനം ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്. ആറ് മാസം നീണ്ട പ്രയത്നത്തിലൊടുവിലാണ് ആദിത്യൻ 'ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്‌റ്റം' വികസിപ്പിച്ചെടുത്തത്. ചാറ്റ് ജിപിടിയുടെ സഹായം മാത്രമാണ് ഈ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി ആദിത്യൻ ആശ്രയിച്ചത്.

വൈഫൈ കൺട്രോൾ കാർ, മൊബൈൽ ഫോൺ ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ സാധിക്കുന്ന ഐ ഒ ടി ബെയ്‌സ്‌ഡ്‌ ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളും ആദിത്യൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. താൻ വികസിപ്പിച്ചെടുത്ത മോഡലിനും ആശയത്തിനും പേറ്റൻ്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആദിത്യൻ. പ്ലസ് ടു ബയോളജി സയൻസ് ഗ്രൂപ്പ് വിദ്യാർഥിയായ ആദിത്യൻ്റെ ആഗ്രഹം എഞ്ചിനീയറിങ്ങ് മേഖലയിൽ ശോഭിക്കാനാണ്. റോബോട്ടിക്‌സ്‌ ആൻഡ് ഓട്ടോമേഷൻ ആണ് ആദിത്യന്‍റെ ഇഷ്‌ട മേഖല.

ഗതാഗത മര്യാദകൾ ലംഘിക്കുന്നതിൽ മുതിർന്നവർ മുതൽ കുട്ടികൾ വരെ മിടുക്കരാണ്. വാഹനത്തിന്‍റെ അമിതവേഗവും ഓവർടേക്കിങ്ങും മൂലമുണ്ടാവുന്ന അപകടങ്ങൾ തടയേണ്ടത് അതിക്രമിച്ചിരിക്കുകയാണ്. രാത്രികാല ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോകുന്നത് മൂലമുണ്ടാവുന്ന അപകടങ്ങൾ കുറയ്ക്കാൻ ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്‌റ്റത്തിലൂടെ സാധിക്കും.

also read:അര്‍ബുദം തിരിച്ചറിയുന്നതിന് ഡോക്‌ടർമാരെ സഹായിക്കാന്‍ ഇനി മുതൽ റോബോട്ടുകളും

അര്‍ബുദം കണ്ടെത്താന്‍ ഉപകരണം :അതേസമയം ടെന്‍റക്കിൾ റൊബോട്ട് എന്ന് വിളിക്കുന്ന വൃത്താകൃതിയിലുളള ഉപകരണം അർബുദം തിരിച്ചറിയുന്നതിന് ഡോക്‌ടർമാരെ സഹായിക്കും. ബ്രിട്ടീഷ് ശാസ്‌ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ ഉപകരണം ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളിലേക്കും ആഴ്‌ന്നിറങ്ങി അര്‍ബുദത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയാനാണ് സഹായിക്കുന്നത്. രോഗിയുടെ ശരീരത്തിന് മുകളിലൂടെയാണ് ഇവ പ്രവർത്തിക്കുന്നത്‌. വെറും രണ്ടുമില്ലിമീറ്ററാണ് ഉപകരണത്തിന്‍റെ നീളം. ആരോഗ്യരംഗത്ത് ഇതിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്.

ABOUT THE AUTHOR

...view details