കേരളം

kerala

ETV Bharat / state

ആറ്റുകാൽ പൊങ്കാലക്കെത്തിയത് റെക്കോർഡ് ഭക്തർ - കേരളം

പതിവ് ഇടങ്ങളും പിന്നിട്ട് പൊങ്കാല ഇക്കുറി കൂടുതൽ സ്ഥലങ്ങളിലേക്ക് നീണ്ടു.

ആറ്റുകാൽ പൊങ്കാല

By

Published : Feb 20, 2019, 5:36 PM IST

Updated : Feb 20, 2019, 8:56 PM IST

ഭക്തരുടെ എണ്ണത്തിൽ ഇക്കുറിയും റെക്കോർഡിട്ട് ആറ്റുകാൽ പൊങ്കാല. പതിവ് ഇടങ്ങളും പിന്നിട്ട് പൊങ്കാല ഇക്കുറി കൂടുതൽ സ്ഥലങ്ങളിലേക്ക് നീണ്ടു. എംസി റോഡിൽ മണ്ണന്തല വരെയും തിരുവനന്തപുരം നെടുമങ്ങാട് റോഡിൽ പേരൂർക്കട വരെയും നഗരത്തിൽ ശാസ്തമംഗലം വരെയും ദേശീയപാതയിൽ കഴക്കൂട്ടം വരെയും ഇക്കുറി പൊങ്കാല അടുപ്പുകൾ നിരന്നു. പൊങ്കാലക്ക് വൈകി എത്തിയവരാണ് ഇത്തരത്തിൽ ക്ഷേത്രപരിസരത്ത് ഇടംകിട്ടാതെ മറ്റിടങ്ങളിലേക്ക് നീങ്ങിയത്.

ആറ്റുകാൽ പൊങ്കാല

പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി നഗരസഭ പ്രഖ്യാപിച്ച ഹരിതചട്ടം ഇക്കുറി വൻവിജയമായി. ഭക്തരും ഭക്ഷണത്തിനായി പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും ആയാണ് എത്തിയത് . ക്രമസമാധാനപാലനത്തിൽ പോലീസിന്‍റെ സേവനവും ശ്രദ്ധേയമായിരുന്നു. ഭക്തർ നഗരം വിട്ട് ഒരു മണിക്കൂറിനുള്ളിൽ ചപ്പുചവറുകൾ മാറ്റിയും നിരത്തുകൾ കഴുകി വൃത്തിയാക്കിയും നഗരസഭയും മാതൃകയായി.

Last Updated : Feb 20, 2019, 8:56 PM IST

ABOUT THE AUTHOR

...view details