കേരളം

kerala

ETV Bharat / state

കള്ളവോട്ട്; റീപോളിംഗ് വേണമോയെന്ന കാര്യത്തില്‍ തീരുമാനം ഈ ആഴ്ച

അന്വേഷണ റിപ്പോർട്ട്,  തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്ട് എന്നിവ പരിശോധിച്ചതിന് ശേഷമാണ് അന്തിമതീരുമാനം.

റീപോളിംഗ്

By

Published : May 13, 2019, 3:28 PM IST

Updated : May 13, 2019, 4:35 PM IST

തിരുവനന്തപുരം: കള്ളവോട്ടു നടന്നുവെന്ന് കണ്ടെത്തിയ ബൂത്തുകളിൽ റീപോളിംഗ് വേണമോയെന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആഴ്ച തീരുമാനമെടുക്കും. കള്ളവോട്ട് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടും തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്ടും പരിശോധിച്ചതിന് ശേഷമാണ് റീപോളിംഗ് നടത്തണമോ എന്നതിൽ കമ്മീഷൻ തീരുമാനം എടുക്കുക.

കള്ളവോട്ട്; റീപോളിംഗ്

കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയിൽ കലക്ടർമാരുടെ അന്വേഷണ റിപ്പോർട്ടും ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ ബൂത്തുകളിൽ റീ പോളിംഗ് വേണമോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക. ഇതിന് പുറമെ കമ്മീഷൻ നേരിട്ട് നിശ്ചയിച്ച നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി പരിശോധിക്കും.

കണ്ണൂർ പിലാത്തറ എ യു പി സ്‌കൂൾ, തൃക്കരിപ്പൂർ കുരിയാട് ഹൈസ്‌കൂൾ, കല്യാശ്ശേരി പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ കലക്ടർ നടത്തിയ അന്വേഷണത്തിൽ കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ നിന്നും മൊഴിയെടുത്തതിന് ശേഷമാണ് കലക്ടർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകിയത്. ജനപ്രതിനിധികളടക്കം കള്ളവോട്ട് ചെയ്തത് വളരെ ഗൗരവത്തിലെടുത്ത ടിക്കാറാം മീണ കർശന നടപടികൾക്കും നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 17 പേർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്

Last Updated : May 13, 2019, 4:35 PM IST

ABOUT THE AUTHOR

...view details