കേരളം

kerala

ETV Bharat / state

റേഷൻധാന്യത്തിൽ പുഴുക്കളും പ്രാണികളും; പരാതി നൽകാനൊരുങ്ങി വീട്ടമ്മ - തിരുവനന്തപുരം

പശുവയ്ക്കൽ ലക്ഷം വീട് കോളനിയിലെ എൽ ഓമനക്കാണ് നാല് കിലോ ഗോതമ്പ് പുഴുവരിച്ച നിലയിൽ ലഭിച്ചത്

റേഷൻധാന്യത്തിൽ പുഴുക്കളും പ്രാണികളും

By

Published : Jul 26, 2019, 1:19 PM IST

Updated : Jul 26, 2019, 3:12 PM IST

തിരുവനന്തപുരം: റേഷൻ കടയിൽ നിന്നും വാങ്ങിയ നാല് കിലോ ഗോതമ്പിൽ നിറയെ പ്രാണികളും പുഴുക്കളുമെന്ന് പരാതി. നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ പരശുവയ്ക്കലിന് സമീപം ശ്രീകാന്തിന്‍റെ ലൈസൻസിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ നിന്നും വാങ്ങിയ ധാന്യങ്ങളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പശുവയ്ക്കൽ ലക്ഷം വീട് കോളനിയിലെ എൽ ഓമനക്കാണ് നാല് കിലോ ഗോതമ്പ് പുഴുവരിച്ച നിലയിൽ ലഭിച്ചത്. ഉടൻ റേഷൻകടയിൽ ചെന്ന് വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരത്തിലുള്ള പതിനഞ്ച് ചാക്കുകൾ ഉണ്ടെന്നും അധികൃതരെ വിവരമറിയിച്ചെന്നുമായിരുന്നു കട ഉടമയുടെ മറുപടി.

റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പിൽ പ്രാണികളും പുഴുക്കളും

സംസ്ഥാന അതിർത്തിയിലെ ഒട്ടുമിക്ക റേഷൻ കടകളിൽ നിന്നും ലഭിക്കുന്നത് ഇത്തരത്തിലുള്ള ധാന്യങ്ങൾ ആണെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ പരാതി. പുഴുക്കൾ നിറഞ്ഞ ഗോതമ്പുമായി മേൽ അധികാരികൾക്ക് മുന്നിൽ പരാതി നൽകാനൊരുങ്ങുകയാണ് ഓമന അമ്മയും കുടുംബവും.

Last Updated : Jul 26, 2019, 3:12 PM IST

ABOUT THE AUTHOR

...view details