തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ തുക അടച്ചില്ലെങ്കില്‍ 4 മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2021 ജൂലൈ 21 രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം.
ഒരു കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ അയല്‍വാസിയുടെ വീട്ടിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. നാട്ടുകാരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് കണ്ടത്. ഇതോടെ നാട്ടുകാരാണ് പെണ്‍കുട്ടിയെ പ്രതിയില്‍ നിന്ന് രക്ഷപ്പെടുത്തി പൊലീസില്‍ വിവരം അറിയിച്ചത് (POCSO Case Verdict).
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. പീഡനത്തെ കുറിച്ച് പെണ്‍കുട്ടിയും അമ്മയും പ്രതിക്കെതിരെ കൃത്യമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെ വിചാരണ സമയത്ത് ഇരുവരും മൊഴി മാറ്റി പറയുകയും ചെയ്‌തു (Rape Case Verdict In Thiruvananthapuram). പ്രതി തന്നെ ഒന്നും ചെയ്‌തില്ലെന്നാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. പ്രതി അത്തരത്തിലുള്ള ഒരാളല്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും കോടതിയില്‍ വിചാരണ സമയത്ത് പറഞ്ഞു. എന്നാല്‍ പിന്നീട് കുട്ടിയെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് പീഡനത്തെ കുറിച്ച് വീണ്ടും പെണ്‍കുട്ടി പറഞ്ഞത് (POCSO Case In Thiruvananthapuram).