തിരുവനന്തപുരം: ഡാം കടക്കാന്‍ റെയ്ഞ്ച് ഓഫീസര്‍ ബോട്ട് വിട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ആദിവാസി യുവതിയെ അഞ്ച് കിലോമീറ്റര്‍ ചാക്കിൽ ചുമന്നു വീട്ടിൽ എത്തിച്ചു. കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം നടന്നത്. ബോട്ട് ആവശ്യപ്പെട്ട് റെയ്ഞ്ച് ഓഫീസറെ വിളിച്ച താൽക്കാലിക ജീവനക്കാരായ രണ്ടു പേരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
തെന്മല ആദിവാസി സെറ്റില്‍മെന്‍റിലെവസന്ത കാണിക്കാരിക്കാണ് റെയ്ഞ്ച് ഓഫീസറുടെ പിടിവാശി കാരണം ദുരിതമനുഭവിക്കേണ്ടി വന്നത്. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് പോകാന്‍ എത്തിയ യുവതിക്ക് നെയ്യാര്‍ ഡാം കടക്കാന്‍ റെയ്ഞ്ച് ഓഫീസര്‍ ബോട്ട് നല്‍കിയില്ല. വാടക നല്‍കാമെന്ന് പറഞ്ഞെങ്കിലും ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിട്ടിരിക്കുകയാണെന്നായിരുന്നു മറുപടി.ബോട്ട് ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ യുവതിയെ ചാക്കില്‍ കെട്ടി അഞ്ചു കിലോമീറ്ററോളം കാല്‍നടയായി ചുമന്ന് സെറ്റിൽമെന്‍റിൽ എത്തിച്ചു. നദി തീരത്ത് നിന്നും 20 മീറ്റര്‍ മാത്രം ദൂരമുള്ള വീട്ടിലെത്താനാണ് യുവതിയെ കാട്ടിനുള്ളിലൂടെ ഇത്രദൂരം ചുമക്കേണ്ടി വന്നത്.
അറ്റകുറ്റപ്പണികള്‍ക്കായി ഒരു ബോട്ട് മാത്രമാണ് കയറ്റിയിട്ടിരിക്കുന്നതെന്നും രണ്ട്ബോട്ടുകള്‍ പ്രവര്‍ത്തന സജ്ജമാണെന്നും നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.അന്നേ ദിവസം റെയ്ഞ്ച് ഓഫീസര്‍ ഫോറസ്റ്റ് ഓഫീസുകളിൽവാർഡ് ബോട്ടിൽ സന്ദര്‍ശനം നടത്തിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അതേ സമയം റെയ്ഞ്ച് ഓഫീസറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്ദരേഖ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത താല്‍ക്കാലിക ബോട്ട് ഡ്രൈവറെയും ഗാര്‍ഡിനെയും പുറത്താക്കി. ആദിവാസി മേഖലയിലെ റോഡ് നിര്‍മാണമടക്കമുള്ള വിഷയങ്ങളില്‍ റെയ്ഞ്ച് ഓഫീസര്‍ തടസം നില്‍ക്കുന്നതായും ആരോപണമുണ്ട്.
ആറു മാസം മുമ്പ് ഇതേ സെറ്റിൽമെന്‍റിൽ അയ്യപ്പൻ കാണിയെന്നയാളെ കാട്ടു പോത്ത് ആക്രമിച്ചിരുന്നു. അന്നും ബോട്ട്ആവശ്യപ്പെട്ട് റെയ്ഞ്ച് ഓഫീസറെബന്ധപ്പെട്ടെങ്കിലും ബോട്ട് നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് മരക്കൊമ്പിൽ താൽക്കാലിക സ്ട്രക്ചര്‍ഉണ്ടാക്കി കിലോമീറ്ററുകൾ താണ്ടിയാണ് പുരവിമല കടവിൽ എത്തിച്ചത്.
ബോട്ട് വിട്ട് നല്‍കാതെ റെയ്ഞ്ച് ഓഫീസര്‍; പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ ആദിവാസി യുവതിയെ ചാക്കില്‍ ചുമന്നത് അഞ്ച് കിലോമീറ്റര്‍