കേരളം

kerala

By

Published : May 2, 2021, 4:16 PM IST

ETV Bharat / state

ഹാട്രിക് വിജയത്തിളക്കത്തിൽ ചെന്നിത്തല

ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് രമേശ് ചെന്നിത്തല

Chennithala  Ramesh Chennithala won from Haripad constituency  ഹാട്രിക് വിജയത്തിളക്കത്തിൽ ചെന്നിത്തല  Ramesh Chennithala  രമേശ് ചെന്നിത്തല  ഹരിപ്പാട് മണ്ഡലം
ഹാട്രിക് വിജയത്തിളക്കത്തിൽ ചെന്നിത്തല

തിരുവനന്തപുരം: ഹാട്രിക് വിജയത്തിളക്കവുമായി ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് രമേശ് ചെന്നിത്തല വീണ്ടും കേരള നിയമസഭയിലേക്ക്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായി തിളങ്ങിയ രമേശ് ചെന്നിത്തല 1982ലാണ് ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. അതും ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു.

1986ൽ മുപ്പതാം വയസിൽ കെ. കരുണാകരൻ മന്ത്രിസഭയില്‍ അംഗമായി. 1987ൽ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ചതിനാൽ എംഎൽഎ സ്ഥാനം രാജിവച്ചു. 1991ലും, 1996ലും കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ ആദ്യ തോല്‍വി. കോട്ടയത്ത് നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും എല്‍ഡിഎഫ് സ്ഥാനാർഥി കെ. സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2004ലും തോല്‍വിയറിഞ്ഞു. മാവേലിക്കര ലോക്സഭ സീറ്റിൽ എല്‍ഡിഎഫ് സ്ഥാനാർഥി സി.എസ്. സുജാതയോട് പരാജയപ്പെട്ടു.

ഹാട്രിക് വിജയത്തിളക്കത്തിൽ ചെന്നിത്തല

2011ൽ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭ അംഗമായ ചെന്നിത്തല 2014 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. 2016ല്‍ വീണ്ടും ഹരിപ്പാട് നിന്ന് ജയിച്ചു കയറിയ ചെന്നിത്തല പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി. കെഎസ്‌യു നേതാവായി വിദ്യാർഥി രാഷ്ട്രീയത്തില്‍ എത്തിയ ചെന്നിത്തല എൻഎസ്‌യു ദേശീയ അധ്യക്ഷൻ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ, കെപിസിസി അധ്യക്ഷൻ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details