തിരുവനന്തപുരം: സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് വി.വി പ്രകാശിന്‍റെ മരണത്തിലൂടെ നഷ്‌ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെ നഷ്‌ടപ്പെട്ടതിന്‍റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യു.ഡി.എഫിന് വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിന് വിട പറയേണ്ടി വന്നു എന്നത് വളരെ ദു:ഖകരമാണെന്നും അനുശോചന സന്ദേശത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് നഷ്‌ടമായത്: രമേശ് ചെന്നിത്തല - vv prakash
നിലമ്പൂരിൽ യു.ഡി.എഫിന് വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസം വി.വി പ്രകാശിന് ഉണ്ടായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് നഷ്‌ടമായത്: രമേശ് ചെന്നിത്തല
കൂടുതൽ വായനക്ക്: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു
കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റും നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വേണ്ടി നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിനെതിരെ മല്‍സരിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് മൂന്നു ദിവസം ബാക്കിയിരിക്കെയാണ് അന്ത്യം.