തിരുവനന്തപുരം:കേരളത്തിൽ മണ്ണ് മാഫിയ സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പിന്തുണയോടെയാണ് ഇവർ മണ്ണിടിക്കുന്നതെന്നും ഈ സർക്കാരിന്റെ കാലത്ത് ഗുണ്ടാസംഘങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സർക്കാരിന്റെ പിന്തുണയോടെയാണ് മണ്ണ് മാഫിയ പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിധമാണ് കാട്ടാക്കടയിൽ യുവാവിനെ ജെ.സി.ബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്. എന്നാൽ ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
ഗുണ്ടാ മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്നും നാടിന്റെ ക്രമസമാധാന നില തകരാറിലായെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിധമാണ് കാട്ടാക്കടയിൽ യുവാവിനെ ജെ.സി.ബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്. എന്നാൽ ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സംഭവം നടന്ന് ഇത്ര നാളായിട്ടും എന്തുകൊണ്ട് കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രിക്ക് ആത്മാർഥതയുണ്ടെങ്കിൽ അന്വേഷണ വിധേയമായി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.