മദ്യശാല അടക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല - bivarage
സർക്കാരിന്‍റെ തീരുമാനം മികച്ചതാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജും ബാറുകളും അടച്ചിടാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്‍റെ തീരുമാനം നല്ലതാണ്. ബിവറേജുകൾ അടയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ നേരത്തെ മുഖ്യമന്ത്രി ദുരഭിമാനമായാണ് കണ്ടത്. ഓൺലൈൻ വഴിയുള്ള മദ്യവിൽപന കേരളത്തിൽ പ്രാവർത്തികമാണോയെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുന്നതായും ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.