കേരളം

kerala

ETV Bharat / state

'എഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങളില്‍ പിഴ ഈടാക്കുന്നതില്‍ വിഐപി പരിഗണന ഒഴിവാക്കണം'; വിമര്‍ശനങ്ങളും ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

എഐ ക്യാമറകളുടെയും പിവിസി പിഇടിജി ലൈസൻസ് കാർഡിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിച്ചിരുന്നു

Ramesh Chennithala  AI Camera in Traffic  implementation of AI Camera in Traffic  Former opposition leader  എഐ ക്യാമറ  എഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങളില്‍ പിഴ  വിഐപി പരിഗണന ഒഴിവാക്കണം  വിമര്‍ശനങ്ങളും ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല  ചെന്നിത്തല  പിവിസി പിഇടിജി ലൈസൻസ്  മുഖ്യമന്ത്രി പിണറായി വിജയൻ  മോട്ടോർ വാഹനവകുപ്പ്  പ്രതിപക്ഷ നേതാവ്
എഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങളില്‍ പിഴ ഈടാക്കുന്നതില്‍ വിഐപി പരിഗണന ഒഴിവാക്കണം

By

Published : Apr 20, 2023, 7:27 PM IST

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എഐ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് വിഐപി പരിഗണന ഒഴിവാക്കി എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സാധാരണക്കാരുടെ കാറിടിച്ചാലും വിഐപിയുടെ കാർ അടിച്ചാലും ഉണ്ടാകുന്നത് ഒരേ അപകടമാണെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്. എഐ ക്യാമറ സ്ഥാപിച്ചതിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല അഴിമതി ആരോപണവും ഉന്നയിച്ചു. ഒരു മാസത്തേക്ക് പിഴ താത്‌കാലികമായി നിർത്തിവച്ചെങ്കിലും ഭാവിയിൽ വലിയ പിഴയിലേക്ക് കടക്കുമെന്നും ക്യാമറയുടെ ഇടപാടുകളെ കുറിച്ച് ദുരൂഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരാവകാശ രേഖ ചോദിച്ചിട്ടും മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തില്‍ സർക്കാരിനോടുള്ള ചില ചോദ്യങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചു. ഈ ഇടപാടുകൾ ആരാണ് നടത്തിയത്? ഇതിന്‍റെ ടെൻഡർ വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര കമ്പനികൾ ഹാജരായി? ടെൻഡർ വിളിച്ചാണോ ഇപ്പോഴുള്ള കമ്പനി ഇത് ഏറ്റെടുത്തത്? എത്ര ശതമാനമാണ് കമ്പനിയുടെ തുക? ഈ കോൺട്രാക്‌ടും ആയി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കണമെന്നും വിഐപിമാരെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലെന്നും ചെന്നിത്തല ചോദിച്ചു.

എന്നാല്‍ എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്) ക്യാമറകളിലൂടെ നിയമലംഘനം കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ മാസം പിഴ ഇല്ലെന്നും പകരം ബോധവത്‌കരണം നൽകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മെയ് 19 വരെ പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ചു ബോധവത്‌കരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മെയ് 20 മുതൽ പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം എഐ ക്യാമറകളുടെയും പിവിസി പിഇടിജി ലൈസൻസ് കാർഡിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ആധുനിക സംവിധാനമുപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കുമെന്നും വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന ഇതിലൂടെ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടറോഡുകളിലും ക്യാമറകൾ സ്ഥാപിക്കുമെന്നും നല്ലൊരു റോഡ് സംസ്‌കാരം രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം പാലിക്കാനുള്ളതാണെന്നും ആ ബോധം എല്ലാവർക്കും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എഐ ക്യാമറയിലൂടെ പിഴ ഈടാക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്‌കരണം നൽകിയിരുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പിഴ ഈടാക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. എഐ ക്യാമറക്കായി പുതിയ ഒരു ചട്ടവും നിലവിൽ കൊണ്ടുവന്നിട്ടില്ലെന്നും പഴയ നിയമങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം അമിത വേഗത സംബന്ധിച്ചു 2018 ലെ കേന്ദ്ര വിജ്ഞാപനം കൂടി പരിഗണിച്ചു പുനർനിശ്ചയിക്കുമെന്നും ഈ മാസം ലൈസൻസും പിന്നാലെ അടുത്ത മാസം മുതൽ ആർസി ബുക്കും സ്‌മാർട്ട്‌ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details