തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊലീസുകാർ വിവരങ്ങൾ ചോർത്തിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ആഭ്യന്തര വകുപ്പ് ഭരിക്കാൻ അശക്തനാണെന്ന കുറ്റസമ്മതമാണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ വര്‍ഗീയ ശക്തികൾക്ക് പൊലീസ് വിവരങ്ങൾ ചോര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി അവര്‍ ആരൊക്കെയാണെന്നും അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും വെളിപ്പെടുത്തണം. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
'ആഭ്യന്തര വകുപ്പ് ഭരിക്കാൻ അശക്തനെന്ന് കുറ്റസമ്മതം'; മുഖ്യമന്ത്രി രാജി വെക്കണമെന്ന് ചെന്നിത്തല - PSC
യൂണിവേഴ്‌സിറ്റി കോളജുമായി ബന്ധപ്പെട്ട പരീക്ഷാ തട്ടിപ്പിന് കൂട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടി വേണമെന്നും പിഎസ്‌സി ചെയർമാനെ മാറ്റണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
രമേശ് ചെന്നിത്തല
എസ്‌എഫ്‌ഐക്കാരെ പേടിച്ചു കഴിയുന്ന അധ്യാപകരാണ് ഇന്ന് കേരളത്തിലുള്ളത്. പിഎസ്‌സി ചെയർമാനെ മാറ്റണം. പരീക്ഷാ തട്ടിപ്പിന് കൂട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടി വേണം. റീ അഡ്‌മിഷൻ നൽകിയ പ്രിൻസിപ്പല്‍മാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.