കേരളം

kerala

ജയ്‌ഹിന്ദ് ചാനല്‍ അടക്കം പാര്‍ട്ടി പദവികളില്‍ നിന്നും രാജിവച്ച് രമേശ് ചെന്നിത്തല

By

Published : Oct 1, 2021, 11:29 AM IST

സെപ്‌തംബര്‍ 24നാണ് കെ.പി.സി.സി നേതൃത്വത്തിന് ചെന്നിത്തല രാജിക്കത്ത് നല്‍കിയത്.

Ramesh Chennithala  ജയ്‌ഹിന്ദ് ചാനല്‍  രാജീവ്ഗാന്ധി  രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്  Jaihind Channel  Rajiv Gandhi Institute  തിരുവനന്തപുരം വാര്‍ത്ത  കെ.പി.സി.സി നേതൃത്വം
ജയ്‌ഹിന്ദ് ചാനലിലെയടക്കം പാര്‍ട്ടി പദവികളില്‍ നിന്നും രാജിവച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.പി.സി.സി നിയന്ത്രണത്തിലുള്ള ജയ്‌ഹിന്ദ് ടി.വിയുടെ ചെയര്‍മാന്‍ സ്ഥാനമടക്കമുള്ള ഒഴിഞ്ഞ് രമേശ് ചെന്നിത്തല. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സ്ഥാനവും ഒഴിഞ്ഞു. സെപ്‌തംബര്‍ 24ന് കെ.പി.സി.സി നേതൃത്വത്തിന് രാജി കത്ത് കൈമാറി.

കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്‍റായ സാഹചര്യത്തില്‍ ഈ സ്ഥാനങ്ങളെല്ലാം പുതിയ നേതൃത്വം വഹിക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇക്കാര്യം നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല.

രമേശ് ചെന്നിത്തലയുമായി വിശദമായ ചര്‍ച്ചയ്ക്ക്‌ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. ഈ പദവികളില്‍ ഏതിലെങ്കിലും ചെന്നിത്തലയെ നിലനിര്‍ത്താനാണ് പാര്‍ട്ടിയുടെ ശ്രമം. മുതിര്‍ന്ന നേതതാക്കള്‍ അടക്കം കോണ്‍ഗ്രസിലെ സുപ്രധാന പദവികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് അണികള്‍ക്കിടയില്‍ മോശം സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

2004 ല്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ ചെന്നിത്തലയായിരുന്നു ഈ സ്ഥാനങ്ങള്‍ വഹിച്ചിരുന്നത്. അദ്ദേഹത്തിന് ശേഷം വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കെ.പി.സി.സി പ്രസിഡന്‍റുമാരായെങ്കിലും ഈ പദവികള്‍ ഏറ്റെടുത്തിരുന്നില്ല.


ALSO READ:യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്

ABOUT THE AUTHOR

...view details