കേരളം

kerala

ETV Bharat / state

ബെന്നി ബെഹനാൻ്റെയും കെ.മുരളീധരൻ്റെയും രാജി വലിയ വിഷയം അല്ലെന്ന് രമേശ് ചെന്നിത്തല - കെപിസിസി

മുരളീധരന് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കുമെന്നും ചെന്നിത്തല.

തിരുവനന്തപുരം  thiruvananthapuram  ramesh chennithala  benny behanan  k muraleedharan  mullappally  ramachandran  KPCC  കെപിസിസി  മുരളീധരൻ
ബെന്നി ബെഹനാൻ്റെയും കെ.മുരളീധരൻ്റെയും രാജി വലിയ വിഷയങ്ങൾ അല്ലെന്ന് രമേശ് ചെന്നിത്തല

By

Published : Sep 28, 2020, 3:46 PM IST

തിരുവനന്തപുരം: യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാൻ്റെയും പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. മുരളീധരൻ്റെയും രാജി വലിയ വിഷയം അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുല്ലപ്പള്ളി പ്രസിഡൻ്റായി വന്ന ശേഷം എല്ലാവരുമായി കൂടി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. പരാതികൾ ഉള്ളവർ കെപിസിസി പ്രസിഡൻ്റിനെ സമീപിക്കണം. മുരളീധരന് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ബെന്നി ബെഹനാൻ്റെയും കെ.മുരളീധരൻ്റെയും രാജി വലിയ വിഷയങ്ങൾ അല്ലെന്ന് രമേശ് ചെന്നിത്തല
പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ രംഗത്ത് വന്നിരുന്നു. കെപിസിസി നേതൃത്വം കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നായിരുന്നു മുരളീധരൻ്റെ പരാതി.

ABOUT THE AUTHOR

...view details