തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുന്നതില്‍ വിറളിപിടിച്ചാണ് സിപിഎം ഗൂഢാലോചനയെന്ന തന്ത്രം ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് രമേശ് ചെന്നിത്തല. സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ നിന്ന് തടിതപ്പാനാണ് സിപിഎം ശ്രമം. എന്നാല്‍ ഇതൊന്നും വിലപ്പോകുന്ന കാര്യമല്ലെന്ന് സിപിഎം മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
'സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുന്നതിൽ സിപിഎമ്മിന് വിറളി'; ഗൂഢാലോചനയെന്ന തന്ത്രം വിലപ്പോകില്ലെന്ന് രമേശ് ചെന്നിത്തല - സ്വര്‍ണക്കടത്ത് കേസ്
മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം
രമേശ് ചെന്നിത്തല
സ്വപ്‌ന സുരേഷ് കോടതിയില്‍ സ്വമേധയാ രഹസ്യമൊഴി കൊടുത്തതാണ്. ഇക്കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളോടും പറയാന്‍ തയാറായിരുന്നു. എന്നാല്‍ ബിജെപി- സിപിഎം ഒത്തുകളി കാരണം അന്വേഷണം നടന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി സിപിഎമ്മിനെ സഹായിക്കുകയാണ്. മൂന്നര വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ട് ഒന്നും നടന്നില്ല. അതുകൊണ്ട് തന്നെ കോടതി നിയന്ത്രണത്തിലുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Last Updated : Jun 8, 2022, 4:21 PM IST