കേരളത്തിൽ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി: രമേശ് ചെന്നിത്തല - സാമ്പത്തിക പ്രതിസന്ധി
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച പ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി പറയണം- ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല
മൂന്നാഴ്ചയായി കേരളത്തിലെ ട്രഷറികളിൽ ഒരു ലക്ഷത്തിനുമുകളിലുള്ള ബില്ലുകൾ മാറാതിരിക്കുകയാണെന്നും കരാറുകാർക്ക് 1200 കോടി കുടിശിക മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 24000 കോടി രൂപയാണ് ആകെ പിരിഞ്ഞു കിട്ടാനുള്ളത്. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിൽ. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കടന്നുപോകുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.