തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കച്ചവടക്കണ്ണോടെയുള്ള അദാനി ഗ്രൂപ്പിന്‍റെ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല - adani group
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല
നാല് വര്‍ഷം കൊണ്ട് അദാനി ഗ്രൂപ്പ് തുറമുഖ നിര്‍മാണത്തിന് വേണ്ടി എന്ത് ചെയ്‌തുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. പദ്ധതി വൈകിയതില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും പ്രതികളാണ്. അദാനി ഗ്രൂപ്പില്‍ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്തി ജനങ്ങള്‍ക്ക് ന്യായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.