തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് റെഡ് ക്രസന്‍റുമായി എം.ഒ.യു ഒപ്പിട്ടത്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തിന് വിധേയമാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് രമേശ് ചെന്നിത്തല - ramesh chennithala against CM
മുഖ്യമന്ത്രിക്കെതിരെയും ഡിജിപിക്കെതിരെയും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഡിജിപിക്കെതിരെയും ചെന്നിത്തല വിമർശനം ഉന്നയിച്ചു. സർക്കാരിന്‍റെ അഴിമതി തുറന്നു കാട്ടുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്നു. പർച്ചേസുകളിലൂടെ അഴിമതി നടത്തുന്ന ഡിജിപിയെ സർക്കാർ സംരക്ഷിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഡിജിപിക്കെതിരെ കമ്മിഷനെ വെച്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
Last Updated : Nov 2, 2020, 1:56 PM IST