തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള യുഡിഎഫ് പ്രതിഷേധങ്ങളില്‍ മുസ്ലീം സംഘടനകളെ പങ്കെടുപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. ഭരണഘടനാ സംരക്ഷണത്തിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുമായി ചർച്ച നടത്തി - ramesh chennithala
ഭരണഘടനാ സംരക്ഷണത്തിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുസ്ലീം സംഘടന നേതാക്കളുമായി ചർച്ച നടത്തി പ്രതിപക്ഷ നേതാവ്
ക്ഷണിച്ച എല്ലാവരും യോഗത്തിൽ പങ്കെടുത്തതായും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കന്‍റോൺമെന്‍റ് ഹൗസിലായിരുന്നു യോഗം. യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മുസ്ലീം സംഘടനാ നേതാക്കൾ പങ്കെടുത്തു.
Last Updated : Dec 29, 2019, 7:12 PM IST