തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ഉലകം ചുറ്റും വാലിബനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഇല്ലെന്നും ജപ്പാൻ യാത്ര ഒരു വിനോദയാത്ര മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് തദ്ദേശ ഭരണസ്ഥാപനങ്ങളിലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാക്കളുടെയും പ്രസിഡന്‍റുമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി ഉലകം ചുറ്റും വാലിബനാണെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ജപ്പാൻ യാത്ര ഒരു വിനോദയാത്ര മാത്രമാണെന്നും ഈ യാത്രകൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നും രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ഉലകം ചുറ്റും വാലിബനാണെന്ന് രമേശ് ചെന്നിത്തല
ഒരു കമ്മ്യുണിസ്റ്റ് ഭരണകൂടം ഒരിക്കലും ചെയ്യാത്ത കാര്യങ്ങളാണ് ഇടതു സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് പൂർണ അരാജകത്വമാണ് സംഭവിക്കുന്നത്. ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കടം വാങ്ങിയ സർക്കാരാണ് എൽഡിഎഫ് സർക്കാർ. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
Last Updated : Dec 2, 2019, 3:17 PM IST