കേരളം

kerala

ETV Bharat / state

'ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രിയാണ്': ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.

സ്വര്‍ണക്കടത്ത് കേസ്‌ അന്വേഷണം  ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തു  മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം  അഴിമതിക്കെതിരെ പ്രതിപക്ഷം  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്‌  ramesh chennithala demands chief minister's resignation  gold smuggling case  ed investigates gold smuggling case  ed takes sivasankar into custody  sivasankar in enforcement custody
'ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രിയാണ്' ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

By

Published : Oct 28, 2020, 1:03 PM IST

Updated : Oct 28, 2020, 2:13 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയെന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. ധാര്‍മികമായി പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അധികാരമില്ല. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായിക്കാന്‍...എം. ശിവശങ്കർ എൻഫോഴ്‌സ്മെന്‍റ് കസ്റ്റഡിയിൽ

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്.

Last Updated : Oct 28, 2020, 2:13 PM IST

ABOUT THE AUTHOR

...view details