കേരളം

kerala

ETV Bharat / state

ഭ്രാന്തൻ വാക്സിൻ നയം തിരുത്തണം, എല്ലാവർക്കും സൗജന്യവാക്‌സിൻ ലഭ്യമാക്കണം: രമേശ് ചെന്നിത്തല - സൗജന്യ വാക്സിൻ നൽകണമെന്ന് ചെന്നിത്തല

ആപത്ഘട്ടത്തിൽ പൗരന്മാരെ സംരക്ഷിക്കുകയാണ് ഭരണകൂടത്തിന്‍റെ അടിസ്ഥാന കടമ. കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.

കേന്ദ്രത്തിനെതിരെ രമേശ് ചെന്നിത്തല  സൗജന്യ വാക്സിൻ നൽകണമെന്ന് ചെന്നിത്തല  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേന്ദ്ര സർക്കാരിന്‍റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

By

Published : Apr 23, 2021, 4:15 PM IST

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന്‍റെ ഭ്രാന്തൻ വാക്സിൻ നയം തിരുത്തി എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആപത്ഘട്ടത്തിൽ പൗരന്മാരെ സംരക്ഷിക്കുകയാണ് ഭരണകൂടത്തിന്‍റെ അടിസ്ഥാന കടമ. കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഒരേ വാക്സിന് മൂന്നു തരം വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടിയാണ്. ഇത് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കും. ഉത്പാദിപ്പിക്കുന്ന വാക്സിനിൽ എത്ര ശതമാനം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇത് ആശയക്കുഴപ്പത്തിനും സംസ്ഥാനങ്ങൾ തമ്മിൽ അനാരോഗ്യകരമായ വടം വലിക്കും ഇടയാക്കും.

Also read: തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

വാക്സിൻ ദൗർലഭ്യത്തെയും വിതരണത്തെയും കുറിച്ച് പരാതി ഉയർന്നപ്പോൾ ആ ചുമതല സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ച് കേന്ദ്രസർക്കാർ ഒളിച്ചോടുകയാണ് ചെയ്തത്. കൊവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും ഓക്സിജന്‍റെ ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Also read: രാജ്യത്ത് പ്രതിദിന കൊവിഡ് ഇന്നും മൂന്ന് ലക്ഷം കവിഞ്ഞു

അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഓക്സിജൻ ക്ഷാമത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി. വൈറസ് ഓക്സിജന്‍റെ അളവ് കുറയ്ക്കാന്‍ കാരണമാകുമെങ്കിലും ഓക്സിജന്‍റെ ലഭ്യതക്കുറവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി മരണങ്ങൾക്ക് കാരണമാകുന്നതെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധികൾക്ക് പ്രധാന കാരണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

Also read: കേന്ദ്ര സർക്കാരിന്‍റെ 'ജനവിരുദ്ധ നയങ്ങൾ' രാജ്യത്തെ ബാധിച്ചു: രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details