തിരുവനന്തപുരം:നര്‍മത്തില്‍ പൊതിഞ്ഞ ചിന്ത മലയാളിക്ക് സമ്മാനിച്ചയാളാണ് ക്രിസോസ്റ്റം തിരുമേനിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വലിയ ജീവിത പ്രശ്‌നങ്ങള്‍ പോലും നര്‍മത്തില്‍ ചാലിച്ച ചിന്തയിലൂടെ അലിയിച്ചു കളഞ്ഞ വലിയ ഇടയന്‍, സന്തോഷത്തിന്‍റെയും ആഹ്ളാദത്തിന്‍റെയും ഒരുപാട് ഓര്‍മകള്‍ ലോകത്തിന് സമ്മാനിച്ചാണ് മടങ്ങുന്നത്. ജാതി മത വേലിക്കെട്ടുകള്‍ക്ക് അപ്പുറത്ത് മനുഷ്യരുടെ ദുഃഖത്തില്‍ ഇടപെടുകയും അവ പരിഹരിക്കാന്‍ തന്നാലാവുന്നത് എല്ലാം പ്രവര്‍ത്തിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വിടപറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്:ചിരിയുടെ വലിയ തമ്പുരാൻ വിടവാങ്ങി : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓർമ്മയായി