തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനും കോൺഗ്രസിനും എതിരല്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണിയുടെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും അതേസമയം പാളിച്ചകൾ പരിശോധിച്ച് തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
എൽഡിഎഫിന് നെഗളിക്കാനും ആഹ്ളാദിക്കാനും ഒന്നുമില്ലെന്ന് ചെന്നിത്തല; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എതിരല്ലെന്ന് മുല്ലപ്പള്ളി - തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് എതിരല്ല
മുന്നണിയുടെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും അതേസമയം പാളിച്ചകൾ പരിശോധിച്ച് തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
എൽഡിഎഫിന് നെഗളിക്കാനും ആഹ്ളാദിക്കാനും ഒന്നുമില്ലെന്ന് ചെന്നിത്തല; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എതിരല്ലെന്ന് മുല്ലപ്പള്ളി
നാളെ ചേരുന്ന യുഡിഎഫ് രാഷ്ട്രീയകാര്യ സമിതി യോഗം തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫിൻ്റെ ദയനീയ പ്രകടനം സംബന്ധിച്ച് പ്രത്യേകം പരിശോധിക്കും. സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. അതേസമയം ഇത് എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമല്ലെന്നും എൽഡിഎഫിന് നെഗളിക്കാനും ആഹ്ളാദിക്കാനും ഒന്നുമില്ലെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.