കേരളം

kerala

ETV Bharat / state

ഐ ഫോണ്‍ വിവാദം കോടിയേരി ബാലകൃഷ്‌ണന്‍റെ തിരക്കഥയെന്ന് ചെന്നിത്തല - കേരളത്തിലെ രാഷ്‌ട്രീയ പോര്‌

ഐ ഫോണുകള്‍ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

iphone controversy  congress ramesh chennithala  unitac issue  ramesh chennithala oppostion leader  kerala politics  ഐഫോണ്‍ വിവാദം  കോടിയേരി ബാലകൃഷ്‌ണനെ വിമര്‍ശിച്ച് ചെന്നിത്തല  ഐഫോണ്‍ വിവാദം കോടിയേരി ബാലകൃഷ്‌ണന്‍റെ തിരക്കഥയെന്ന് ചെന്നിത്തല  കേരളത്തിലെ രാഷ്‌ട്രീയ പോര്‌  ലൈഫ്‌ മിഷന്‍ പദ്ധതി
ഐഫോണ്‍ വിവാദം കോടിയേരി ബാലകൃഷ്‌ണന്‍റെ തിരക്കഥയെന്ന് ചെന്നിത്തല

By

Published : Oct 5, 2020, 12:14 PM IST

Updated : Oct 5, 2020, 12:38 PM IST

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ തിരക്കഥയെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. വിതരണം ചെയ്‌തെന്ന് പറയുന്ന ഐ ഫോണുകള്‍ ആരുടെയോക്കെ കൈകളിലാണെന്ന് കണ്ടെത്തുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേസില്ലാതെ ഫോണ്‍ വിവരങ്ങള്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കില്ലെന്നാണ് ഡിജിപി നല്‍കിയ മറുപടി. അതുകൊണ്ടാണ് സ്വയം ഫോണുകള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. മാന്യന്മാര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐ ഫോണ്‍ തനിക്ക് നല്‍കിയെന്ന് ആരോപണമുന്നയിച്ച യൂണിടാക് എംഡി സന്തോഷ്‌ ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചതായും ചെന്നിത്തല അറിയിച്ചു.

ഐ ഫോണ്‍ വിവാദം കോടിയേരി ബാലകൃഷ്‌ണന്‍റെ തിരക്കഥയെന്ന് ചെന്നിത്തല
Last Updated : Oct 5, 2020, 12:38 PM IST

ABOUT THE AUTHOR

...view details