തിരുവനന്തപുരം: വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആർഡിയുടെ ഫാക്‌ട് ചെക്ക് ഡിവിഷനിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്നും തെറ്റു ചെയ്‌തവരെയും പ്രതികളെയും സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിനെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിനെ വിമർശിച്ച് വീണ്ടും രമേശ് ചെന്നിത്തല - ഹാബിറ്റാറ്റ്
മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളം പറയുമ്പോൾ എന്ത് ഫാക്‌ടാണ് ചെക്ക് ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു.
സർക്കാരിനെ വിമർശിച്ച് വീണ്ടും രമേശ് ചെന്നിത്തല
മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളം പറയുമ്പോൾ എന്ത് ഫാക്‌ടാണ് ചെക്ക് ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കിയത് കമ്മീഷൻ കിട്ടാൻ വേണ്ടിയാണെന്നും ചെന്നില ആരോപിച്ചു. ഹാബിറ്റാറ്റ് ചെയർമാൻ ജി ശങ്കർ കമ്മിഷൻ നൽകില്ലെന്നറിയാം. അതിനാൽ കമ്മിഷൻ നൽകും എന്ന് ഉറപ്പ് പറഞ്ഞവർക്ക് കരാർ നൽകി. മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.