'പൊലീസ് രാജ്' ജനങ്ങള്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല
പൊലീസിനെ ഉപയോഗിച്ചുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മണ്ടത്തരമാണ്. പൊലീസിന്‍റെ ഉരുക്കു മുഷ്‌ടികൊണ്ടല്ല കൊവിഡ് നിയന്ത്രിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ പാളിയതിന്‍റെ വീഴ്‌ച മറയ്ക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മേല്‍ കുതിരകയുകയാണെന്ന് ചെന്നിത്തല. കൊറോണയെ കേരളം തുരത്തിയെന്ന കേരള സര്‍ക്കാരിന്‍റെ അവകാശവാദങ്ങള്‍ ജനങ്ങളില്‍ ജാഗ്രത കുറവുണ്ടാക്കി. ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളം പിന്നിലാണ്. പൊലീസിന്‍റെ ഉരുക്കു മുഷ്‌ടികൊണ്ടല്ല കൊവിഡ് നിയന്ത്രിക്കേണ്ടത്. പൊലീസിനെ ഉപയോഗിച്ചുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മണ്ടത്തരമാണ്. പൊലീസ് രാജ് കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.