ശബരിമലയെ സിപിഎമ്മും ബിജെപിയും ദുരുപയോഗം ചെയ്തു: രമേശ് ചെന്നിത്തല - മസാല ബോണ്ട്
ശബരിമല വിഷയം ബിജെപിയും സിപിഎമ്മും അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മസാല ബോണ്ടിൽ മുഖ്യമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും ഇടപെടലുകൾ ദുരൂഹമാണെന്ന് തെളിഞ്ഞിരിക്കുന്നു.
chenni
ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും കൂടി കേരളത്തിലെ ജനങ്ങളുടെ തലയിൽ കോടികളുടെ ബാധ്യത കെട്ടിവയ്ക്കുന്നത് ജനാധിപത്യത്തിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മസാല ബോണ്ടിൽ സർക്കാർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.