കേരളം

kerala

'മലയാളി റമ്പൂട്ടാന്‍' അമേരിക്കയിലേക്കും ജപ്പാനിലേക്കും ; കൃഷിയില്‍ വിജയം കൊയ്‌ത് വിജയന്‍

By

Published : Aug 14, 2022, 10:00 PM IST

Updated : Aug 14, 2022, 11:07 PM IST

തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തിലെ പുങ്കുംമൂടെന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് ഈ റമ്പൂട്ടാന്‍ വിജയകഥ. അമേരിക്ക, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നുള്ള റമ്പൂട്ടാന്‍ കയറ്റുമതി ചെയ്യുന്നുണ്ട്

തിരുവനന്തപുരത്ത് വാണിജ്യാടിസ്ഥാനത്തില്‍ റമ്പൂട്ടാന്‍ കൃഷി  തിരുവനന്തപുരത്ത് വാണിജ്യാടിസ്ഥാനത്തില്‍ റമ്പൂട്ടാന്‍ കൃഷി ചെയ്‌ത് പുങ്കുമൂട് വിജയന്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  Rambutan Cultivation Success  Rambutan Cultivation at Pongumoodu Thiruvananthapuram  റമ്പൂട്ടാന്‍ എങ്ങനെ കൃഷി ചെയ്യാം  how to cultivate rambutan
റമ്പൂട്ടാന്‍ കൃഷി വാണിജ്യാടിസ്ഥാനത്തില്‍; മിന്നുന്ന വിജയം വരിച്ച് വിജയന്‍

തിരുവനന്തപുരം : വീടിനുമുന്നില്‍ നിറയെ കായ്‌കളുമായി ചുവന്ന് തുടുത്തുനില്‍ക്കുന്ന റമ്പൂട്ടാന്‍ മരങ്ങള്‍. ഇത് നമ്മുടെ നാട്ടില്‍ ഇന്ന് സാധാരണ കാഴ്‌ചയാണ്. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ രണ്ടേക്കറില്‍ റമ്പൂട്ടാന്‍ കൃഷി ചെയ്‌ത് വിജയം വരിച്ചിരിക്കുകയാണ് തിരുവനന്തപുരം വട്ടപ്പാറ പുങ്കുംമൂട് സ്വദേശി വിജയന്‍ എന്ന കര്‍ഷകന്‍.

റമ്പൂട്ടാന്‍ കൃഷിയില്‍ 'വിജയ മാതൃക' തീര്‍ത്ത് തിരുവനന്തപുരം പുങ്കുംമൂട് സ്വദേശി വിജയന്‍

വെമ്പായം ഗ്രാമപഞ്ചായത്തിലെ പുങ്കുംമൂട് എന്ന ഗ്രാമത്തിന്‍റെ ഓരത്തുള്ള ഈ റമ്പൂട്ടാന്‍ തോട്ടം അധികമാര്‍ക്കും പരിചിതമല്ല. ചെറിയൊരു റോഡില്‍ നിന്ന് ഉള്ളിലോട്ടുമാറിയുള്ള ചരിവില്‍ നിരനിരയായി 100 റമ്പൂട്ടാന്‍ മരങ്ങളാണുള്ളത്. അതില്‍, നിറയെ പല പരുവത്തിലുള്ള പഴങ്ങള്‍ മനോഹര കാഴ്‌ചയാണ്. ഏഴുവര്‍ഷം മുന്‍പ് വച്ചുപിടിപ്പിച്ച് പരിപാലിച്ച ഈ മരങ്ങള്‍ കായഫലത്തിന്‍റെ കാര്യത്തിലും വിജയനെ നിരാശനാക്കിയില്ല.

കയറ്റുമതി വിദേശങ്ങളിലേക്ക് :രാവിലെ തോട്ടത്തിലെത്തുന്ന വിജയനും ഒന്ന്, രണ്ട് സഹായികളും ചേര്‍ന്ന് പാകമായ പഴങ്ങള്‍ ശേഖരിച്ച് പ്രത്യേക പെട്ടികളിലേക്ക് മാറ്റുന്നു. വലിപ്പം വളരെ കൂടിയതും മാധുര്യമേറിയതുമായ എന്‍-80 വരിക്ക ഇനമാണ് വിജയന്‍റെ തോട്ടത്തില്‍ വിളയുന്നത്. ഇതിനാല്‍ത്തന്നെ, അമേരിക്ക, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവര്‍ക്കാണ് വില്‍ക്കുന്നത്.

ഒരു ദിവസം 200 കിലോഗ്രാം റമ്പൂട്ടാന്‍ ശേഖരിക്കും. കയറ്റുമതി ഗുണനിലവാരത്തിലുള്ള പഴമായതിനാല്‍ കിലോഗ്രാമിന് 200 രൂപ ലഭിക്കും. തികച്ചും ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. റമ്പൂട്ടാന്‍ മരങ്ങള്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ ചാണകം വളമായി നല്‍കും. മഴയില്ലെങ്കില്‍ ദിവസേന നനയ്ക്കണം. വിജയന്‍റെ രണ്ടേക്കര്‍ സ്ഥലത്ത് റമ്പൂട്ടാനുപുറമേ സമ്മിശ്ര കൃഷിയുമുണ്ട്. കൃഷി ഭൂമിയുടെ ഏറ്റവും താഴ്ഭാഗത്തുള്ള കുളത്തില്‍ തിലാപ്പിയ (Tilapia) ഇനത്തിലുള്ള മീന്‍ കൃഷിയുമുണ്ട്.

ഇതിനുപുറമേ കയറ്റുമതി സാധ്യതയുള്ള നല്ല എരിവുള്ള പച്ചമുളക് കൃഷിയും വാഴകൃഷിയും വിജയകരമായി ഈ കര്‍ഷകന്‍ നിര്‍വഹിക്കുന്നു. നമ്മുടെ നാട്ടിലും വിജയകരമായി റമ്പൂട്ടാന്‍ വാണിജ്യാടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്യാമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് വിജയന്‍റെ റമ്പൂട്ടാന്‍ തോട്ടം.

Last Updated : Aug 14, 2022, 11:07 PM IST

ABOUT THE AUTHOR

...view details