തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ് കുമാറിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാജ് കുമാറിന്‍റെ അമ്മ കസ്‌തൂരി. സിബിഐ അന്വേഷിക്കാതെ സത്യം പുറത്തു വരില്ലെന്നും തനിക്ക് നീതി ലഭിക്കണമെന്നും കസ്‌തൂരി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്‌തൂരിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ സങ്കട മാര്‍ച്ചിനിടെ പ്രതികരിക്കുകയായിരുന്നു അവര്‍.
രാജ് കുമാറിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ കസ്‌തൂരി - custody death
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്‌തൂരിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് സങ്കടമാര്‍ച്ച് നടത്തി
കസ്‌തൂരി
രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്‌തത് കൊണ്ടു മാത്രം തീരുന്നില്ല, സംഭവത്തിന് പിന്നില്‍ ഇനിയും ആളുകളുണ്ട്. എസ്‌പി ഉൾപ്പടെയുള്ള മേലുദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും കസ്‌തൂരി ആവശ്യപ്പെട്ടു. നെയ്യാറ്റിൻകരയിൽ കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിവിന്‍റെ അമ്മ രമണി ഉൾപ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Last Updated : Jul 4, 2019, 1:12 PM IST