കേരളം

kerala

By

Published : Oct 18, 2019, 11:54 PM IST

ETV Bharat / state

മാര്‍ക്ക്ദാന വിവാദം; മാര്‍ക്ക് കൂട്ടി നല്‍കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് രാജന്‍ ഗുരുക്കള്‍

വിവാദങ്ങള്‍ സര്‍വകലാശാലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍

രാജന്‍ ഗുരുക്കള്‍

തിരുവനന്തപുരം: മാർക്ക് കൂട്ടി നൽക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ. നടപടി ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം നഷ്ടപ്പെടുത്തും. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അദാലത്തില്‍ പങ്കെടുത്തത് ശരിയായില്ലെന്നും മന്ത്രി കെ.ടി ജലീലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും രാന്‍ ഗുരുക്കള്‍ പറഞ്ഞു.

രജിസ്റ്റര്‍ നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് മൂല്യ നിര്‍ണയം നടത്തുന്നതെന്നും വിദ്യാര്‍ഥിയെ അറിഞ്ഞല്ലെന്നും രാജന്‍ ഗുരുക്കള്‍ പറഞ്ഞു. വിവാദങ്ങള്‍ സർവകലാശാലകളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details