തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തിപ്പെടും. ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍ മോക്ക ചുഴലിക്കാറ്റായി മാറും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടും ആന്‍ഡമാന്‍ കടലിനോടും സമീപത്തായാണ് നിലവില്‍ ന്യൂനമര്‍ദം തുടരുന്നത്.
ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് മഴ ശക്തിപ്പെടും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാൻ നിർദേശം - കാലാവസ്ഥ പ്രവചനം
വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ച് ബംഗ്ലാദേശ് മ്യാന്‍മര്‍ തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തല്‍
അതേസമയം നിലവില്‍ സംസ്ഥാനത്തിന് പ്രത്യേക മഴ മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വരും മണിക്കൂറുകളില്‍ ന്യൂന മര്‍ദം ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ച് ബംഗ്ലാദേശ് മ്യാന്‍മര്‍ തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തല്‍.
ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ കേരള തീരത്തേക്ക് കൂടുതല്‍ മഴ മേഘങ്ങള്‍ എത്തിയേക്കാം. നിലവില്‍ ഒഡീഷ, കിഴക്കന്‍ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.