തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജൂലൈ 13ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ചൊവ്വാഴ്‌ച തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഒഴികെ മറ്റ് ജില്ലകളില്‍ മഴ ശക്തമാകും. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ 115 മുതല്‍ 204 മില്ലീമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 14ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന നാല് ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.