കേരളം

kerala

ETV Bharat / state

Rain Updates Kerala : ശക്തിപ്രാപിച്ച് ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മഴ കനക്കും, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain Alert in Kerala: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്

rain alert in kerala  Rain Updates Kerala  ശക്തിപ്രാപിച്ച് ചക്രവാതച്ചുഴി  സംസ്ഥാനത്ത് മഴ കനക്കും  7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  ഇന്ന് യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ട്  Yellow Alert in Kerala  yellow alert announced today  ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി  സംസ്ഥാനത്ത് മഴ കനക്കുന്നു  raining heavily in the state  heavy rain  heavy rain alert  orange alert
Rain Updates Kerala

By ETV Bharat Kerala Team

Published : Sep 2, 2023, 1:49 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (Rain Updates Kerala). മുന്നറിയിപ്പിന്‍റെ പശ്‌ചാത്തലത്തിൽ ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് (Yellow Alert in Kerala). തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത് (Raining due to strengthening of cyclone). ഇത് കൂടാതെ നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. ചക്രവാതച്ചുഴി രൂപപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.

വരും ദിവസങ്ങളില്‍ മഴ കനക്കും : ഇതോടെ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ചയോടെ മഴ കൂടുതല്‍ ശക്തമാകും. തിങ്കളാഴ്‌ച ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചത്.

ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്‌ചയും ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ അന്നേ ദിവസം യെല്ലോ അലര്‍ട്ടാണ്. ബുധനാഴ്‌ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്നലെ അര്‍ധ രാത്രി മുതല്‍ കനത്ത മഴ ലഭിച്ചിരുന്നു. കൂടാതെ മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയാണ് പെയ്‌തത്. ജില്ലയിലെ പൊന്മുടി ഉള്‍പ്പടെയുള്ള മലയോര വിനോദ സഞ്ചാര പ്രദേശങ്ങളില്‍ കനത്ത മഴ മൂലം വാഹന ഗതാഗതം ദുഷ്‌കരമായി. അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ നിലവിൽ ഉയര്‍ത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകളും മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരുന്നു. കനത്ത മഴയില്‍ ഗവിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

ഉയര്‍ന്ന തിരമാലയ്ക്കും‌ കടലാക്രമണത്തിനും സാധ്യത :അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാവിലെ 11.30 വരെ 0.4 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും‌ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ABOUT THE AUTHOR

...view details