സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത - അറബിക്കടലിൽ പുതിയ ന്യൂനമർദം
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നത്
സംസ്ഥാനത്ത് ബുധനാഴ്‌ച വരെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തുടനീളം മഴ ശക്തി പ്രാപിച്ചേക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്‌ച വരെ മഴ തുടരുമെന്നാണ് നിരീക്ഷണം. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.