കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴ - Rain

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായി പെയ്യുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു.

തിരുവനന്തപുരം കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Rain - Kerala Rain Kerala
സംസ്ഥാനത്ത് ശക്തമായ മഴ

By

Published : Jul 29, 2020, 8:42 AM IST

Updated : Jul 29, 2020, 10:53 AM IST

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നലെ അർദ്ധരാത്രിയോട് കൂടി ആരംഭിച്ച മഴ തുടരുകയാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ശക്തമായ മഴ

കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാല അടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായി പെയ്യുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. രണ്ടുദിവസം കൂടി സംസ്ഥാനവ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Last Updated : Jul 29, 2020, 10:53 AM IST

ABOUT THE AUTHOR

...view details