തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. വരും മണിക്കൂറുകളില്‍ മധ്യകേരളത്തിലും മഴ ശക്തമാകും. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും മഴ ശക്തമായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് ജില്ലകൾ യെല്ലോ അലര്‍ട്ടിലാണ്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണെന്നും നാളെ വടക്കന്‍ കേരളത്തില്‍ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ കനത്ത മഴ; ഇടുക്കിയിൽ റെഡ് അലർട്ട് - കനത്ത മഴ
മറ്റ് ജില്ലകൾ യെല്ലോ അലര്‍ട്ടിലാണ്. വരും മണിക്കൂറുകളില്‍ മധ്യകേരളത്തിലും മഴ ശക്തമാകും. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കേരളത്തിൽ കനത്ത മഴ; ഇടുക്കിയിൽ റെഡ് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 20 വരെ പതിവിലും കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളിലെ അന്തരീക്ഷ ചുഴി മൂലമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. കേരളത്തിന്‍റെ തീരമേഖലകളില്‍ ഉയര്‍ന്ന തിരമാല ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Last Updated : Jul 29, 2020, 4:07 PM IST