തിരുവനന്തപുരം:തലസ്ഥാനത്തെ കാർഷിക ഗ്രാമമായ കല്ലിയൂരിലെ കർഷകർക്ക് ഇക്കുറി ഓണത്തിന് കണ്ണീരിന്‍റെ വിളവ്. ഓണം കണക്കാക്കി ചെയ്ത കൃഷിയെല്ലാം മഴയെടുത്തു. നഷ്ടപരിഹാരത്തിന് ഓൺലൈനായി അപേക്ഷിക്കാൻ കൃഷിവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് കൃത്യമായി ചെയ്യാൻ മിക്ക കർഷകർക്കും അറിയില്ല.
മഴയില്‍ വിള നശിച്ചു; നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കല്ലിയൂരിലെ കർഷകർ മഴയിൽ നശിച്ച് വിളകൾ
പലരുടെയും അപേക്ഷ തള്ളിപ്പോയി. മന്ത്രി വി ശിവൻകുട്ടി പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് കല്ലിയൂർ. വിള നശിച്ചാൽ കൃത്യമായ നഷ്ടപരിഹാരം കിട്ടാറില്ലെന്ന് കർഷകർ പറയുന്നു. തുച്ഛമായ തുകയാണ് പലപ്പോഴും കിട്ടുക.
also read:അനിൽകാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി
ഈ തുക കൈയ്യിലെത്താനും തടസങ്ങൾ എറെയുണ്ട്. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് സർക്കാർ തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് കല്ലിയൂരിലെ കർഷകർ ചൂണ്ടിക്കാട്ടുന്നത്. കൃഷി വകുപ്പിലെ ഉന്നതരൊന്നും തങ്ങളുടെ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഓണക്കൃഷി മഴ കൊണ്ടുപോയതോടെ നെല്ലും വാഴയുമൊന്നും ഇക്കുറി കാര്യമായി ഉണ്ടാവില്ല.
ഓണത്തിന് വിപണിയിലെത്തുക കുറവ് വിളകൾ
വിളവിന് കുറഞ്ഞ കാലം മാത്രം വേണ്ടിവരുന്ന വെള്ളരി, ചീര തുടങ്ങിയവയിലൊക്കെയാണ് ഇപ്പോൾ പ്രതീക്ഷ. വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓണം ലക്ഷ്യംവെച്ച് കൂടുതൽ ഒന്നും ചെയ്യാനില്ലെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. കൃഷി വകുപ്പ് മന്ത്രി നേരിട്ടെത്തി സാഹചര്യം വിലയിരുത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.