തിരുവനന്തപുരം :രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയും അതിനെ തുടര്‍ന്ന് പൊടുന്നനേയുണ്ടായ അയോഗ്യതയും ദേശീയ തലത്തില്‍ ബിജെപി - കോണ്‍ഗ്രസ് പോരിലേക്കാണ് നീങ്ങിയിട്ടുള്ളതെങ്കില്‍ കേരളത്തില്‍ അത് സിപിഎം കോണ്‍ഗ്രസ് ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന വിചിത്രമായ സാഹചര്യമാണ്. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാവാര്‍ത്ത പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ മൗനം പാലിച്ചെങ്കിലും വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെ സമൂഹ മാധ്യമ പേജുകളിലൂടെ പരസ്യമായി രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്‍റെ കടുത്ത വിമര്‍ശകരായ മന്ത്രി പി എ മുഹമ്മദ് റിയാസ്, എം സ്വരാജ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവരും രംഗത്തെത്തി.
സിപിഎം വയനാട് ജില്ല സെക്രട്ടറി പി ഗഗാറിന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മാധ്യമങ്ങളെ കാണുകയും ചെയ്‌തു. ഇതിന് പിന്നാലെ സിപിഎം സൈബര്‍ കേന്ദ്രങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിനിടെയാണ് വിഷയത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ കോണ്‍ഗ്രസ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നത്.
തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കുമാണ് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നടത്തിയ മാര്‍ച്ചിന് നേരെയും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്‌തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം.
Also Read:രാഹുലിനെ അയോഗ്യനാക്കിയതില്‍ വൻ പ്രതിഷേധം, വയനാട്ടില്‍ മോദിയുടെ കോലം കത്തിക്കലും ദേശീയ പാത ഉപരോധവും