കേരളം

kerala

ETV Bharat / state

ഡിസംബര്‍ 1 ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ ; നവംബര്‍ 29 ലെ സന്ദര്‍ശനം മാറ്റി

Rahul Gandhi arriving in Kerala: കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍സിന്‍റെ പ്രഥമ സാഹിത്യ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും

Rahul Gandhi arriving in Kerala on December 1st  Rahul Gandhi arriving in Kerala  പ്രഥമ സാഹിത്യ പുരസ്‌കാരം  Pratham Sahitya Puraskar  ടി പത്മനാഭന്‍  T Padmanabhan  Mahila Congress State Convention  രാഹുല്‍ ഗാന്ധി  Rahul Gandhi  മഹിളാ കോണ്‍ഗ്രസ് സംസ്ഥാന തല കണ്‍വെന്‍ഷന്‍
Rahul Gandhi arriving in Kerala

By ETV Bharat Kerala Team

Published : Nov 18, 2023, 9:56 PM IST

തിരുവനന്തപുരം: വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ 1 ലേക്കു മാറ്റി. നവംബര്‍ 29 ന് നടത്താനിരുന്ന സന്ദര്‍ശനമാണ് 1 ലേക്ക് മാറ്റിയത് (Rahul Gandhi arriving in Kerala). ഡിസംബര്‍ 1 ന് രാവിലെ 9 ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍സിന്‍റെ പ്രഥമ സാഹിത്യ പുരസ്‌കാരം (Pratham Sahitya Puraskar) മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന് (T Padmanabhan) രാഹുല്‍ ഗാന്ധി സമ്മാനിക്കും. തുടര്‍ന്ന് രാവിലെ 11 ന് എറണാകുളത്തു നടക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന തല കണ്‍വെന്‍ഷനിലും (Mahila Congress State Convention) രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ അറിയിച്ചു.

ജനകേന്ദ്രീകൃത ഭരണം കൊണ്ടുവരണം രാഹുല്‍ ഗാന്ധി: ജനകേന്ദ്രീകൃതമായ ഭരണം രാജ്യത്ത് തിരികെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി. ബിആര്‍എസ് സര്‍ക്കാരിന് തെലങ്കാനയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. 2020 ല്‍ തെലങ്കാനയില്‍ ആത്മഹത്യ ചെയ്‌ത കര്‍ഷകന്‍റെ വസതി ഈയിടെ സന്ദര്‍ശിച്ചതിന്‍റെ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി തന്‍റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ചു.

ബിആര്‍എസിനോ ബിജെപിക്കോ ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയുന്നുണ്ടോയെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന് മാത്രമേ ഇതിന് ഒരു മാറ്റമുണ്ടാക്കാനാകു എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിരയില്‍ ഏറ്റവും അവസാനം നില്‍ക്കുന്ന ആളുകളുടെ ശബ്‌ദത്തിനാകും തങ്ങള്‍ പ്രാധാന്യം നല്‍കുക എന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റെ പ്രജല സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് പ്രതിമാസം മഹാലക്ഷ്‌മി പദ്ധതിയിലൂടെ 2500 രൂപ വീതം നല്‍കും, 500 രൂപയ്ക്ക് പാചകവാതകം വിതരണം ചെയ്യും, ബസ് യാത്ര സൗജന്യമാക്കും. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ റയ്ത്തു ഫറോസ പദ്ധതിയിലൂടെ നല്‍കും. കര്‍ഷക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും നീതി നല്‍കാനാണ് തങ്ങളുടെ ശ്രമം.

ALSO READ:രാജ്യമെമ്പാടും ജനകേന്ദ്രീകൃത ഭരണം തിരികെ കൊണ്ടു വരണം ; രാഹുല്‍ ഗാന്ധി

ABOUT THE AUTHOR

...view details