കേരളം

kerala

ETV Bharat / state

കണ്ണട വിവാദത്തില്‍ തിരിച്ചടിച്ച് മന്ത്രി : കോൺഗ്രസുകാരും കണ്ണടയ്ക്കായി ചെലവാക്കിയത് ഇതേ വിലയെന്ന് ആർ ബിന്ദു - ആർ ബിന്ദു

R Bindu Spectacle Purchase : വനിതാമന്ത്രി ആയതിനാൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. പുസ്‌തകങ്ങളും കമ്പ്യൂട്ടറും നിരന്തരമായി ഉപയോഗിക്കുന്നതിനാൽ ആരോഗ്യപരമായി ആവശ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി

R Bindu Spectacle Purchase  R Bindu Replys On Spectacle Purchase  Minister R Bindu  Minister R Bindu Spectacle  ആർ ബിന്ദു കണ്ണട  എൽദോസ് കുന്നപ്പള്ളി കണ്ണട  ആർ ബിന്ദു  കണ്ണടയുടെ വില
Minister R Bindu Replys On Spectacle Purchase

By ETV Bharat Kerala Team

Published : Nov 8, 2023, 7:30 PM IST

മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട്

തിരുവനന്തപുരം : വിലകൂടിയ കണ്ണട വാങ്ങിയ വിഷയത്തിൽ ഉയരുന്ന വിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (R Bindu Replys On Spectacle Purchase). താൻ മുപ്പതിനായിരം രൂപയ്ക്ക് കണ്ണട വാങ്ങിയത് മഹാ അപരാധമായി പറയുന്ന കോൺഗ്രസുകാർ, അവർ ചെലവാക്കിയത് എത്രയെന്നത് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവേയാണ് ആർ ബിന്ദുവിൻ്റെ പ്രതികരണം.

വനിതാമന്ത്രി ആയതിനാൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. കണ്ണട വാങ്ങിയത് നിയമസഭയുടെ ചട്ട പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളില്‍ എം എൽ എ 35842 രൂപയും ടി ജെ വിനോദ് 31600 രൂപയും കണ്ണട വാങ്ങുന്നതിനായി ചെലവാക്കിയിട്ടുണ്ട്. പുസ്‌തകങ്ങളും കമ്പ്യൂട്ടറും നിരന്തരമായി ഉപയോഗിക്കുന്നതിനാൽ ആരോഗ്യപരമായി ആവശ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

മഹിള കോൺഗ്രസ് ഈ വിഷയത്തെ വളരെ മോശമായി കൈകാര്യം ചെയ്യുന്നത് കണ്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കളെക്കൂടി പരാമർശിച്ച് പ്രതികരിക്കേണ്ടിവന്നത്. അതിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു. കെ എസ് യുവും മഹിള കോൺഗ്രസും ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന രീതിയിലാണ് വിഷയത്തെ കൈകാര്യം ചെയ്‌തത്‌. കേരളീയത്തിന്‍റെ ജനപങ്കാളിത്തവും വിജയവും സഹിക്കാൻ കഴിയാതെയാണ് ഈ രീതിയിൽ ഒരാളെ തെരഞ്ഞുപിടിച്ച് ഏകപക്ഷീയമായ ആക്രമണം തുടരുന്നത്. ഇത് അത്യന്തം അപലപനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read:'ആര്‍ ബിന്ദു പറഞ്ഞത് കള്ളം, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിട്ടുണ്ട്' ; തെളിവ് പുറത്തുവിട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

കണ്ണട വിവാദം : ആര്‍ ബിന്ദുവിന്‍റെ കണ്ണടയ്ക്ക് 30,500 രൂപയാണ് സർക്കാർ അനുവദിച്ചത്. തിരുവനന്തപുരത്തെ കടയില്‍ നിന്നും വാങ്ങിയ കണ്ണടയ്ക്കാണ് മന്ത്രിയുടെ അപേക്ഷ പരിഗണിച്ച് ധനവകുപ്പ് തുക അനുവദിച്ചത് (Minister R Bindu Spectacle Purchase). ഈ മാസം മൂന്നാം തീയതിയാണ് മന്ത്രിയുടെ അപേക്ഷ പ്രകാരം തുക അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വലയുന്ന സാഹചര്യത്തില്‍ കേരളീയം വാരാഘോഷം (keraleeyam Program) നടത്തുന്നത് ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉള്‍പ്പടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് മന്ത്രിയുടെ കണ്ണടയ്ക്ക്‌ 30,500 രൂപ അനുവദിച്ച ഉത്തരവ് പുറത്തുവരുന്നത്.

28-04-2023ല്‍ തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രെയിംസില്‍ നിന്ന് കണ്ണട വാങ്ങിയതിന് ചെലവായ തുക 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു എന്നായിരുന്നു ധനവകുപ്പിന്‍റെ അറിയിപ്പ്.

ABOUT THE AUTHOR

...view details